സ്പാനിഷ് ലീഗ് ഫുട്ബോള്‍; റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. റയല്‍ ബെറ്റിസാണ് മറുപടിയില്ലാത്ത ഒരുഗോളിന് റയലിനെ അട്ടിമറിച്ചത്. ലാലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും വിലക്ക് കാരണം കളിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍നിരയില്‍ തിരിച്ചെത്തിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. സാന്റിയോഗോ ബെര്‍ണബ്യൂവിലെ സ്വന്തം തട്ടകത്തില്‍ റയല്‍ ബെറ്റിസിനെതിരെ ആധിപത്യം റയലിന് തന്നെ.

ശക്തമായ പ്രതിരോധ നിരക്കാണ് വിജയത്തിന്റെ മുഴുവന്‍ കക്രെഡിറ്റും. അക്രമകാരികളായ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, കാസ്മിറോ തുടങ്ങിയവരെ തളച്ചിടാന്‍ ഇവര്‍ക്ക് കഴിഞ്ഞതാണ് വിജയത്തിന് പ്രധാന കാരണം. നിശ്ചിത 90 മിനുട്ടില്‍ ഗോള്‍ രഹിത സമനിലയില്‍ തുടര്ന്നപ്പോഴാണ് റയല്‍ ആരാധകരെ തകര്‍ത്തു കളഞ്ഞ അന്റോണിയോ സനബ്രിയയുടെ ഹെഡര്‍ ഗോള്‍. ലീഗില്‍ ഏഴാം സ്ഥാനത്താണ് നിലവിലെ ജേതാക്കളായ റയല്‍. റയല്‍ ബെറ്റിസിനെതിരായ ആദ്യ പാദ മത്സരത്തില്‍ റയലിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു

മറ്റു മത്സരങ്ങളില്‍ സെവിയ്യ എതിരില്ലാത്ത ഒരു ഗോളിന് ലാസ്പാല്‍മാസിനേയും ഡിപ്പോര്‍ട്ടീവോ ല കൊരുണ, ഡിപ്പോര്‍ട്ടീവോ അലവേസിനേയും തോല്‍പ്പിച്ചു. . ലാസ്പാല്‍മാസിനെതിരെ മറുപടിയില്ലാത്ത ഒരുഗോളിനായിരുന്നു സെവിയ്യയുടെ ജയം. ജീസസ് നവാസാണ് ടീമിന്റെ വിജയശില്‍പ്പി. ഡിപ്പോര്‍ട്ടീവോ അലവേസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡിപ്പോര്‍ട്ടീവോ ല കൊരുണ തോല്‍പ്പിച്ചത്.