ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണോമേയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും; അഴിമതി ആരോപണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് തോമസ് ചാണ്ടി.

 

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണോമേയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെഡി ബാബു  ഇത് സംബന്ധിച്ച നിമോപദേശം വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റക്ക് നല്‍കുമെന്നാണ് സൂചന. പ്രാഥമിക പരിശോധന നടത്താമെന്നുള്ള നിര്‍ദ്ദേശം നിയമോപദേശത്തില്‍ ഉണ്ടാകാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് വിജിലന്‍സിന്റെ ഇടപെടല്‍.

 

അഴിമതി ആരോപണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് തോമസ് ചാണ്ടി. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയകളികളെന്നും ചാണ്ടി മീഡിയവണ്‍ വ്യൂപോയിന്‍റില്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചവരെ കൊണ്ട് കോടതിയില്‍ മറുപടി പറയിക്കും.

തനിക്കെതിരായ നീക്കത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉണ്ടെന്ന് കരുതുന്നില്ല. പാര്‍ട്ടിയിലെ പടയൊരുക്കം സ്വാധീനത്തിന് വഴങ്ങാത്തതിനാല്‍. തനിക്കെതിരെ നില്‍ക്കുന്നവര്‍ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍. തന്നോടുള്ള എതിര്‍പ്പ് സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍. പാര്‍ട്ടിയിലെ ഭൂരിപക്ഷം തനിക്കൊപ്പം,പാര്‍ട്ടി പിളരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.